Posts

The Incredible life..

                                                                             74                        കാലം അതിന്റെ തേരിലേറി അതിവേഗം മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു , ശിശിരവും, ഹേമന്തവും പലതവണ വന്നുപോയി  ഈ കാലയളവ്‌ എന്നിലും പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തി . ഞാനും ആ ആശ്രമത്തിന്റെ ഒരു ഭാഗം തന്നെയായി മാറിക്കഴിഞ്ഞിരുന്നു.                ചിട്ടയായ ജീവിതം ; എന്റെ മനസ്സിനേയും, ശരീരത്തിനേയും , ഒരു യോഗിയുടെതിനോട് തുല്യമാക്കി മാറ്റി . ഭൌതീകാസക്തികളെല്ലാം എന്നിൽ നിന്നും മറഞ്ഞു പോയി . സഹജീവികളോടുള്ള സ്നേഹം എന്നിൽ വളർന്നു വലുതായി . കോപം , ആസക്തി , എന്നീ വികാരങ്ങൾ എല്ലാം എന്നിൽ നിന്ന് എങ്ങോ പോയി  മറഞ്ഞിരിക്കുന്നു  . എല്ലാത്തിനേയും സമചിത്തതയോടെ നേരിടാൻ ഞാൻ പഠിച്ചു . സ്നേഹം, കരുണ എന്നിവ  മാത്രമായിരിക്കുന്നു എന്നിൽ നിറഞ്ഞു നിൽക്കുന്ന വികാരങ്ങൾ .                 ഈ നീണ്ട കാലയളവിനുള്ളിൽ  എന്റെ രോഗത്തിനെതിരെ ഞാനെന്റെ മനസ്സിനേയും ശരീരത്തിനേയും  സജ്ജമാക്കിക്കൊണ്ടിരുന്നു . അനുവർത്തിച്ചു പോരുന്ന ജീവിതചര്യകൾ എന്റെ ആത്മവിശ്വാസത്തെ വാനോളമുയർത്തിയിരിക്കുന്നു .ഏതു നിമിഷവും രോഗത്തിന്റെ അവസാന പൊട്ടിത്തെറി ഞാൻ പ

The Incredible life..

                                                                                                                                                          73                         ഒരിക്കൽ ഞാൻ സാമിജിയോട് ചോദിച്ചു ? ''സ്വാമിജി എന്തുകൊണ്ടാണ് ചിലർ നല്ലവരാകുന്നത് ചിലർ ദുഷിച്ചവരാകുന്നത് .? ഒരേ തരത്തിലുള്ള രൂപ ഭാവങ്ങളും അവയവങ്ങളും ഏവരിലും ഉണ്ടായിരിക്കേ ആളുകൾ എന്തുകൊണ്ട് പല തരക്കാരാകുന്നു ? ചിലർ ഡോക്ടർ ആകുന്നു  ചിലർ എഞ്ചിനീയർ ആകുന്നു  ചിലർ സ്പോര്ട്സ് മാൻ മാരാകുന്നു എല്ലാവരിലും ഉള്ള ശാരീരിക അവയവങ്ങൾ എല്ലാം ഒരു പോലെയായിരിക്കെ അവർ എന്തുകൊണ്ട്  പരസ്പരം വ്യത്യസ്ഥരാകുന്നു.? അതുപോലെ തന്നെ സ്വഭാവങ്ങളിലും പരസ്പരം വ്യത്യസ്ഥത പുലർത്തുന്നു ?''                   ''ഈ തരംതിരിവുകൾ . അല്ലെങ്കിൽ വ്യത്യാസങ്ങൾ കുറെയെല്ലാം ജന്മവാസനകൾ കൊണ്ടും  പിന്നെ വളർന്നു വരുന്ന സാഹചര്യങ്ങളും  ചുറ്റുപാടുകളും നമ്മിലുണ്ടാക്കുന്ന പരിവർത്തനങ്ങളിൽ കൂടിയാണ്  ജന്മനാ ഉള്ളത് എന്ന് പറയുന്നത്  ജനിറ്റിക്‌ ഘടകങ്ങളുടെ സ്വാധീനം മൂലം സംഭവിക്കുന്നത്‌  ഒരാളുടെ സ്വഭാവരൂപീകരണത്തിലും വളർച്ചയിലും  ജനറ്റിക് ഘടകങ്ങളുടെ പ
                                                                71            അന്നൊരു ഞായറാഴ്ച്ചയായിരുന്നു  രാവിലത്തെ പത്രം കിട്ടിയ ഞാൻ   ഞെട്ടിപ്പോയി  എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല  ആഹ്ലാദം കൊണ്ട് പൊട്ടിച്ചിരിക്കണോ അതോ കരയണോ എന്ന് പോലും തിരിച്ചറിയാനാകാത്ത നിമിഷങ്ങൾ , ഞരമ്പുകൾ വലിഞ്ഞു മുറുകുന്നു  ഹൃദയം ഉൽക്കണ്ടകൊണ്ട് താളം തെറ്റി മിടിക്കുന്നു .           ''എയിഡ്സിന് മരുന്ന് കണ്ടു പിടിച്ചിരിക്കുന്നു !'', ഞാനാ വാർത്തയിലേക്ക് തന്നെ വീണ്ടും വീണ്ടും ഉറ്റുനോക്കി  തമിഴ്നാട്ടിലാണ് സംഭവം  ഒരു സിദ്ധൻ അവകാശപ്പെടുന്നു . എയിഡ്സിന് ഫലപ്രദമായ മരുന്ന് തന്റെ കൈയ്യിലുണ്ടെന്ന് ..'', പാരമ്പര്യമായി ലഭ്യമായ താളിയോലകൾ വിശകലനം ചെയ്താണ് ഈ മരുന്ന് താൻ കണ്ടുപിടിച്ചതെന്ന് അയാൾ സമർത്ഥിക്കുന്നു  അതങ്ങനെ തുടരുന്നു .             എന്തോ അത് വായിക്കുംതോറും എന്നിലെ സന്തോഷം കെട്ടടങ്ങിക്കൊണ്ടിരുന്നു  ഒരു പൊരുത്തക്കേട് , എവിടെയോ ഒരു വിശ്വാസയോഗ്യമില്ലായിമ  കാരണം ഒന്നാമത്  ഞാനത് കണ്ടത് മുഖ്യ പേജിൽ ആയിരുന്നില്ല . ഇത്രയും വലിയൊരു സംഭവം വലിയൊരു വാർത്തയായിത്തന്നെ പത്രങ്ങളിൽ പ്രത്യക്ഷ
                                                                       70                    സൂര്യോദയത്തിനു മുൻപുള്ള പുലരി  ഗിരിസാനുക്കളിൽ   നിന്നും ഒഴുകിയെത്തുന്ന  നല്ല തണുത്ത കാറ്റിന്റെ അലസോരത്തെ കൂസാതെ  എനിക്കു മുന്നിലുള്ള പീഠത്തിൽ സ്വാമിജീ  ഏതാണ്ട് നാലടി അകലത്തിലായി ഞാൻ .                     ദീർഘമായി ശ്വാസം വലിച്ചെടുത്ത്  ഒരു നിമിഷം അതിനെ ഉള്ളിൽ നിറുത്തി നിശ്വസിച്ചുകൊണ്ട് ഒരേ താളക്രമത്തിൽ ശ്വാസനിശ്വാസത്തെ ക്രമീകരിച്ച് , മനസ്സിനെ ഏകാഗ്രമാക്കി ഞാനിരുന്നു  ശരീരവും മനസ്സും ഒരേ ഒരു ബിന്ദുവിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ചുറ്റും നടക്കുന്ന ഒന്നും തന്നെ  ഞാൻ അറിയുന്നില്ല  ശ്വാസത്തിന്റെ താളക്രമം പോലും എന്റെ മനസ്സിൽ നിന്ന് അകന്ന് .., അത് അതിന്റേതായ അരോഹണവരോഹണ ക്രമത്തിൽ യാന്ത്രീകമായി നടന്നുകൊണ്ടിരിക്കുന്നു .               ഏകാഗ്രമായ മനസ്സിനുള്ളിൽ ഒരേ ഒരു ലക്ഷ്യം മാത്രം  ഒരേ ഒരു വികാരം മാത്രം . എനിക്കിതിനു കഴിയും  എന്റെ ഈ രോഗത്തെ അതിജീവിക്കാനുള്ള കരുത്ത് എന്നിലുണ്ട്  എന്റെ ശരീരത്തിനും മനസ്സിനും കഴിയാത്തതായി യാതൊന്നുമില്ല  അസാമാന്യമായ ശക്തിയുടെ ഉറവിടങ്ങൾ ആണവ , ച
                                                                         69              ലക്‌ഷ്യം എന്ന് പറഞ്ഞാൽ അതൊരു ഉറച്ച തീരുമാനമാണ്  എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും  എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും ഞാനാ മല കയറും  അല്ലെങ്കിൽ ഞാനവിടെ എത്തിച്ചേരും .              ഈ ഒരു ഉറച്ച വിശ്വാസം, എന്തൊക്കെ തിരിച്ചടികൾ നേരിട്ടാലും  എനിക്ക് ഈ രോഗത്തെ അതിജീവിക്കാൻ സാധിക്കും  അല്ലെങ്കിൽ ഈ രോഗം എന്നിൽ നിന്ന് വിട്ടുമാറും  ഒരു പക്ഷേ അതിന്റെ പിൻകാലചരിത്രം ഒരിക്കലും ആശ്വാസകരമായിട്ടുള്ളതായിരിക്കുകയില്ല  ഈ രോഗം ബാധിച്ച എല്ലാവരും തന്നെ മരിച്ചു പോയിട്ടുണ്ടായിരിക്കാം  അവിടെയാണ്‌ ഉറച്ച ഒരു ലക്ഷ്യത്തിന്റെ  അല്ലെങ്കിൽ വിശ്വാസത്തിന്റെ പ്രസക്തി .              എല്ലാവരും മരിച്ചു പോയിട്ടുണ്ടെങ്കിലും  എനിക്കിതിനെ അതിജീവിക്കാൻ കഴിയും  ഇതിന് ഫലവത്തായ ഒരു മരുന്ന് പോലും ഇല്ലെങ്കിലും എന്റെ ആത്മവിശ്വാസം കൊണ്ട് ഞാനിതിനെ മറികടക്കും . അതിനുള്ള ഒരു മാനസീക കരുത്തുണ്ടെനിക്ക്  ഈ ഒരു ചിന്ത നമ്മളെ ആ ലക്ഷ്യത്തിലേക്ക്  എത്തിച്ചേർക്കുന്നു .              അവിടെയുള്ള തടസ്സങ്ങളും  ബുദ്ധിമുട്ടുകളും ആകാശം മുട്ടെ വലുതാണെങ്കിലും
                                                                      68               എന്താണ് മനസ്സ്  ഏതാണ് മനസ്സ് ?, അതിനെ  പൂർണ്ണമായും മനസ്സിലാക്കിയവർ ഉണ്ടോ  അതിന്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുമോ .        മനസ്സ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്  ശരീരത്തിലെ ഏത് അവയവമാണ് മനസ്സ്  ഹൃദയമാണെന്ന് ചിലർ പറയുന്നു എന്നാൽ എനിക്കങ്ങനെ തോന്നുന്നില്ല  കാരണം ഹൃദയത്തിന് സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയുമോ ?               ഹൃദയവും  മറ്റ് ശരീരത്തിലെ ഏത് അവയവങ്ങളും ബ്രയിനിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്  അപ്പോൾ ബ്രെയിൻ ആണോ മനസ്സ്  അല്ല എന്നു തന്നെ പറയേണ്ടിവരും .                ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങളേയും  വിചാരങ്ങളേയും  പ്രവർത്തങ്ങളേയും നിയന്ത്രിക്കുന്നത്‌ ബ്രെയിനാണ്  അത് തന്നെയാണ് കോപത്തെയും .., താപത്തെയും, ദു:ഖത്തേയും  സന്തോഷത്തേയും തിരിച്ചറിയുവാനുള്ള കഴിവ് നൽകുന്നത്  ദു:ഖകരമായ സമയത്ത് ആരെങ്കിലും ചിരിക്കുമോ ? സന്തോഷത്തിൽ ദു:ഖിതരായിരിക്കുമൊ ?             ഏത് വികാരങ്ങളെയാണോ അതത് സമയത്ത് പ്രതിഫലിപ്പിക്കേണ്ടത്  എന്നത് സന്ദർഭത്തിന് അനുസ്രതമായി വിശകലനം ചെയ്ത് വ
              ഇന്ന് നമ്മൾ കാണുന്ന  ഏതൊരു വസ്തുവിന്റെയും പ്രവർത്തനത്തിന്റെ ഉള്ളിലേക്ക് നാം ഇറങ്ങി ചെന്നിട്ടുണ്ടോ ? അല്ലെങ്കിൽ അതിനെക്കുറിച്ച് നാം കൂലം കൂഷിതമായി ചിന്തിച്ചു നോക്കിയിട്ടുണ്ടോ , ഇല്ല  കാരണം നമുക്ക് എല്ലാം നിസ്സാരമാണ്.                ഉദാഹരണത്തിന്  ഒരു ടെലിവിഷൻ എങ്ങിനെ പ്രവർത്തിക്കുന്നു ?എവിടെയോ നടക്കുന്ന കാര്യങ്ങൾ  അവിടെ നിന്നും എത്രയോ കാതമകലെ ഇരിക്കുന്നവരിലേക്ക്  മിഴിവുറ്റ ചിത്രങ്ങൾ ആയും  ശബ്ദമായും ഇത്രയും ദൂരം സഞ്ചരിച്ച്  അവിടെ നടക്കുന്ന അതെ സമയത്തു തന്നെ  നമ്മുടെ അടുക്കലേക്ക് എത്തുന്നില്ലേ .                  എങ്ങിനെ , എവിടെയോ നടക്കുന്ന ചിത്രങ്ങളെയും  ശബ്ദങ്ങളേയും  തരംഗങ്ങൾ ആക്കി പ്രകാശവേഗത്തിൽ സഞ്ചരിപ്പിച്ച്  അവയെ വീണ്ടും ചിത്രങ്ങൾ ആയും  ശബ്ദമായും പരിവർത്തനം നടത്തി ദ്രിശ്യയോഗ്യമാക്കുന്ന ഈ പ്രിക്രിയയിൽ എത്രയോ ബുദ്ധിജീവികൾ തല പുകച്ചിട്ടുണ്ടായിരിക്കും ?ഒരു സെക്കന്റിന്റെ എത്രയോ ചെറിയൊരു അംശത്തിലാണ് ഇതെല്ലാം നടക്കുന്നത് . എന്നാൽ കാണുന്ന നമുക്ക് ഇതെല്ലാം നിസ്സാരമാണ്  അങ്ങിനെ അതിനെ നിസ്സാരവൽക്കരിക്കതെ അതിന്റെ പിന്നിലുള്ള പ്രയത്നത്തെ നാം കാണണം  എങ്ങിനെ അവർക്കിതു കഴിഞ്ഞു എ